എറണാകുളം : എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം എസ് ജനീഷും പാർട്ടിയും എറണാകുളം അയ്യപ്പൻകാവ്, സെമിത്തേരി മുക്ക്, ഭാഗത്ത് നടത്തിയ പരിശോധനയിൽ 7.830 ഗ്രാം ബ്രൗൺഷുഗറും 20 ഗ്രാം ഗഞ്ചാവുമായി അൻവർ ഹുസൈൻ s/o ഫഖർ അലി (36/25) ബഗാരി ബാരിഗാവോൺ വില്ലേജ്, Dhekiyajuli താലൂക്ക്, Sonitpur ജില്ല, Assam എന്നയാളെ അറസ്റ്റ് ചെയ്തു. ടി കേസ് എറണാകുളം എക്സൈസ് റേഞ്ച് ഓഫീസിൽ NDPS CR /25 ആയി കേസ് രജിസ്റ്റർ ചെയ്തു.എക്സൈസ് ഇൻസ്പെക്ടർ സേതുലക്ഷ്മി ടി. ......
കൊച്ചി: കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി പ്രമുഖ ആട്ട ബ്രാന്‍ഡായ ഐടിസി ആശിര്‍വാദ്, ക്വാളിറ്റി സര്‍ട്ടിഫിക്കറ്റ് അവതരിപ്പിച്ചു. ഇതോടൊപ്പം എത്തിയ പുതിയ ടെലിവിഷന്‍ പരസ്യത്തില്‍ പ്രശസ്ത നടി സ്നേഹ ആശിര്‍വാദിന്റെ ബ്രാന്‍ഡ് അംബാസിഡറായി തിരിച്ചെത്തിയിട്ടുമുണ്ട്. ......
എറണാകുളം : കൊച്ചിയിൽ മുങ്ങിയ കപ്പൽ MSC എൽസ 3 സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ കുറിച്ച് ചുണ്ടി കാണിച്ചും, കാര്‍ഗോ കപ്പലില്‍ ഉണ്ടായിരുന്ന കണ്ടെയ്നറുകളില്‍ എന്തെല്ലാം രാസവസ്തുക്കളും അപകടകരവും വിഷാംശമുള്ളവയും ഉണ്ടെന്ന് സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും കടൽക്കരയിലെ മാലിന്യ നീക്കം പുനസ്ഥാപിക്കണമെന്നും മത്സ്യ തൊഴിലാളികൾക്ക് അന്താരാഷ്ട്ര മറൈൻ നിയമങ്ങൾ അനുസരിച്ചുള്ള നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഒരു പൊതു താല്പര്യ ഹർജി നൽകിയിരുന്നു.
ഇന്ന്, പരിസ്ഥിതി ദിനത്തിൽ ഹർജി ഹൈക്കോടതി പരിഗണിക്കുകയും ഈ കപ്പൽ അപകടവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും - കണ്ടെയ്നറുകളിലെ രാസ വസ്തുക്കൾ അടക്കമുള്ള വിശദ വിവരങ്ങൾ പൊതു സമൂഹത്തിനു മുന്നിൽ പ്രസിദ്ധീകരിക്കാൻ സർക്കാരിന് നിർദേശം നൽകുകയും ചെയ്തു. ഒപ്പം കടൽത്തീരങ്ങളിൽ അടിഞ്ഞ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ നീക്കുന്നത് നിർത്തിവെക്കരുതെന്നും കോടതി സൂചിപ്പിച്ചിട്ടുണ്ട്. ......
ദേശീപാതയിലെ അപാകതകള്‍ അന്വേഷിക്കാനുള്ള അധികാരം പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കുണ്ട്. 150 സ്ഥലങ്ങളില്‍ അധികം വിള്ളലും വ്യാപകമായ നാശവും നിര്‍മ്മാണത്തിലെ അപാകത കൊണ്ടാണ് ഉണ്ടായതെന്ന് വ്യക്തമാണ്. ......
ജൂൺ ഒന്നുമുതൽ റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിംഗിന് ഈടാക്കുന്ന ഫീസ് കുത്തനെ വർദ്ധിപ്പിച്ചതായി പരാതി.
പ്രതിമാസം 200 രൂപ ഇരുചക്ര വാഹനത്തിന് നൽകിയിരുന്ന സീസൺ നിരക്ക് ,600 രൂപയിലേയ്ക്കാണ് വർദ്ധിപ്പിച്ചു എന്നും സാധാരണക്കാരന് താങ്ങാൻ കഴിയാത്ത വർദ്ധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് എന്നും യാത്രക്കാർ പറയുന്നു. ആനുകാലികമായ മാറ്റമല്ല, പകൽ കൊള്ളയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് ജനറൽ സെക്രട്ടറി ലിയോൺസ് ജെ അഭിപ്രായപ്പെട്ടു.
പാർക്കിംഗ് ഫീസിൽ മാത്രമാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്, സൗകര്യങ്ങളിൽ വർദ്ധനവ് ഉണ്ടായിട്ടില്ല. ......
നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സ്വത്ത് വിവരത്തിൽ പരാമർശിക്കുന്ന 36 ലക്ഷംരൂപയുടെ ആഡംബര കാർ വിവാദത്തിലായതിന് പിന്നാലെ മറുപടിയുമായി നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്. ......
തൃണമൂൽ കോൺഗ്രസ് നേതാവും ലോക്സഭാംഗവുമായ മഹുവ മൊയ്ത്ര വിവാഹിതയായെന്ന് റിപ്പോർട്ട്. ബിജെഡി നേതാവും മുൻ എംപിയുമായ പിനാകി മിശ്രയാണ് വരൻ.......
കാലമേറെ കഴിഞ്ഞിട്ടും കനലായി മനസിൽ സൂക്ഷിച്ച പകയുടെ പേരിൽ വയോധികന് ക്രൂരമർദനം.
കഴിഞ്ഞ ദിവസം കാസർഗോഡ് മാലോം ടൗണിൽ ആണ് സംഭവം.
നാലാം ക്ലാസിൽ പഠിക്കുമ്പോഴുള്ള പ്രശ്നത്തിന്റെ പേരിലാണ് 62 വയസുകാരനായ മാലോം സ്വദേശി വി ജെ ബാബുവിന് മർദനമേറ്റത്.
സംഭവത്തിൽ മാലോത്ത് സ്വദേശികളായ ബാലകൃഷ്ണൻ, മാത്യു വലിയപ്ലാക്കൽ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
ഒന്നാം പ്രതിയായ ബാലകൃഷ്ണനെ നാലാം ക്ലാസിൽ പഠിക്കുമ്പോൾ ബാബു അടിച്ചു എന്ന് ആരോപിച്ചാണ് മർദനം.
പരുക്കേറ്റ ബാബു പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം മാലോം ടൗണിൽ വച്ചാണ് സംഭവം നടന്നത്.
ജനതരംഗം ഹോട്ടലിന് മുന്നിൽ വച്ചായിരുന്നു മർദനം. ......
ചാലക്കുടി: മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തോടു ചേർന്നു പ്രവർത്തിക്കുന്ന ഡിവൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ സയൻസ് (DiMS) ഡിഗ്രി കോളേജിന്റെ ഡയറക്ടർ ആയി ഫാ.ഡോ. ആന്റണി വടക്കേകര ചുമതലയേറ്റു. ......
കൊച്ചി: ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് ആരോഗ്യകരമായ പരിസ്ഥിതി വളർത്തുക എന്ന ലക്ഷ്യത്തോടെ വിപിഎസ് ലേക്ഷോർ ആശുപത്രി ഹരിത ക്യാമ്പയിൻ 'തണൽ' ആരംഭിച്ചു. ഒരു വർഷത്തിനുള്ളിൽ 1,000 മരങ്ങൾ നടുക എന്നതാണ് 'തണൽ' പദ്ധതി ലക്ഷ്യമിടുന്നത്.
ലോക പരിസ്ഥിതി ദിനത്തിൽ വിപിഎസ് ലേക്ഷോർ ആശുപത്രി മാനേജിംഗ് ഡയറക്ടർ എസ്.കെ. ......